Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് മെഗാ രക്തദാന ക്യാമ്പ് നടത്തി

മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മെഗാ രക്തദാന ക്യാമ്പ് നടത്തി. കോഴിക്കോട് ഗവ: മാതൃ-ശിശു ആശുപത്രിയിലെ രക്തബാങ്കുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പ് മുക്കം ഇൻസ്പെക്ടർ സുമിത്ത് കുമാർ ഉദ്ഘാടനം ചെയ്തു.
നാഷണൽ സർവീസ് സ്കീം കോഴിക്കോട് ജില്ലാ കോ-ഓർഡിനേറ്റർ എം.കെ ഫൈസൽ മുഖ്യാതിഥിയായി. എം.കെ യാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ.അഫ്സൽ, അമിത, ടി രതീഷ്, അനിൽകുമാർ, പ്രിൻസിപ്പൽ എം.കെ ഹസീല, സി ശ്രീനാഥ്, മുഹമ്മദ് റിയാസ് ചാലിൽ, സി.എ അജാസ്, ഗൗരിശങ്കർ, അഞ്ജിമ സുജിത്ത് തുടങ്ങിയവർ സംസാരിച്ചു.