Kodanchery
കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ശിശുദിനം ആഘോഷിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ് എൽ പി സ്കൂളിൽ ആകർഷങ്ങളായ പരിപാടികളോടെ ശിശുദിനം ആഘോഷിച്ചു. നെഹ്‌റു തൊപ്പി ധരിച്ചും, വർണശഭളമായ വേഷങ്ങളാലും, കുട്ടി ചാച്ചാജിമാരും സ്കൂളിൽ എത്തിച്ചേർന്നു.
തുടർന്ന് നടന്ന അസംബ്ലിയിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ഹെഡ്മിസ്സ്ട്രസ് ജീമോൾ, എന്നിവർ കുട്ടികൾക്ക് ശിശുദിന സന്ദേശം നൽകി.
തുടർന്ന് കോടഞ്ചേരി ടൗണിലേക്ക് സന്ദേശങ്ങളും, മുദ്രാവാക്യങ്ങളും ഉയർത്തി ശിശുദിന റാലി നടത്തി. ശേഷം കുട്ടികളുടെ കലാപരിപാടികളും, പായസ വിതരണവും നടന്നു. അധ്യാപകർ, രക്ഷിതാക്കൾ എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.