കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ക്ലാസ് ആരംഭിച്ചു
മുക്കം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ക്ലാസ്സിന് ആരംഭിച്ചു. നിരവധിയായ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്ന വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്പെടുന്ന രൂപത്തിലാണ് യോഗ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത്. വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടി മുക്കം മുനിസിപ്പൽ ചെയർമാൻ പി.ടി.ബാബു ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രശസ്ത യോഗ ട്രെയിനർ ഡോക്ടർ ഹമീദ് കാരശ്ശേരി ക്ലാസ്സിന് നേതൃത്വം നൽകി. യൂണിറ്റ് പ്രസിഡണ്ട് പി .അലി അക്ബർ അധ്യക്ഷതനായി. ചടങ്ങിൽ കപ്പിയേടത്ത് ചന്ദ്രൻ, റഫീഖ് മാളിക, യൂണിറ്റ് ജനറൽ സെക്രട്ടറി വി.പി അനീസുദ്ധീൻ, പി .പി. അബ്ദുൽ മജീദ്, എം ടി അസ്‌ലം,ചാലിയാർ അബ്ദുസ്സലാം, ടി.പി.സാദിക്ക്, സി.കെ.ഹാരിസ് ബാബു,, എം. കെ ഫൈസൽ, ഷിംജി വാരിയംകണ്ടി, കെ .സി. അഷ്റഫ് നൂറുദ്ദീൻ സനം, നിസാർ ബെല്ല, നൗഷാദ് ഹൈഡ്രോ ലൈൻ , റൈഹാന നാസർ, സാജിത, എന്നിവർ സംബന്ധിച്ചു. ആഴ്ചയിൽ നാല് ദിവസങ്ങളിലായി രാവിലെ ആറുമണിക്കും വൈകിട്ട് എട്ടുമണിക്കുമാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.