സി.പി.എം പലസ്തീൻ ഐക്യദാർഢ്യ റാലി കോൺഗ്രസ് വിരുദ്ധ റാലിയാക്കി മാറ്റിയത് ലജ്ജാകരം; അഡ്വ: ടി സിദ്ധിഖ് എം.എൽ.എ
തിരുവമ്പാടി: സി.പി.ഐ.എം കോഴിക്കോട് നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലി കോൺഗ്രസ് വിരുദ്ധ റാലിയാക്കി മാറ്റിയത് ലജ്ജാകരമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് അഡ്വ: ടി സിദ്ധിഖ് എം.എൽ.എ. തിരുവമ്പാടിയിൽ നടന്ന കോൺഗ്രസ് മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആസ്ഥാന മന്ദിര നിർമ്മാണ ഫണ്ടിലേക്ക് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സ്വരൂപിച്ച 1,56,200 രൂപ ഡി.സി.സി പ്രസിഡന്റ് അഡ്വ: കെ പ്രവീൺ കുമാറിന് മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ കൈമാറി.
മണ്ഡലം പ്രസിഡന്റ് മനോജ് വാഴേപറമ്പിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ, നിജേഷ് അരവിന്ദ്, വിജയകുമാർ, ബോസ് ജേക്കബ്, ജോബി എലന്തൂർ, ബാബു കളത്തൂർ, ടി.ജെ കുര്യാച്ചൻ, മില്ലി മോഹൻ, റോബർട്ട് നെല്ലിക്കത്തെരുവിൽ, മേഴ്സി പുളിക്കാട്ട്, ബിജു എണ്ണാർമണ്ണിൽ, ജിതിൻ പല്ലാട്ട്, ഷിജു ചെമ്പനാനി, ടി.എൻ സുരേഷ്, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ജുബിൻ മണ്ണുകുശുമ്പിൽ, ടോമി കൊന്നക്കൽ, ഏലിയാമ്മ ജോർജ്, രാജു അമ്പലം, ബിന്ദു ജോൺസൺ, ലിസ്സി സണ്ണി, ഷൈനി ബെന്നി, മഞ്ജു ഷിബിൻ, ബഷീർ, സുലൈഖ, പുരുഷൻ നെല്ലിമൂട്ടിൽ, ഹരിദാസൻ ആറാംപുറത്ത്, ഗോപിനാഥ് മുത്തേടത്ത് തുടങ്ങിയവർ സംസാരിച്ചു.