തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം നവകേരള സദസ്സ് നവംബർ 26ന് മുക്കം ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിൽ നടക്കും. നവകേരള സദസ്സിന്റെ മുന്നോടിയായി നവംബർ 18,19 തീയതികളിൽ മണ്ഡലത്തിലെ പ്രധാന കവലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഗോൾ വണ്ടി പര്യടനം, നവംബർ 18ന് മുക്കം എസ്.കേ പാർക്കിൽ പ്രമുഖ ചിത്രകാരൻമാരുടെ സംഗമം ‘കൂട്ടവര’, നവംബർ 19ന് നോർത്ത് കാരശ്ശേരി മുതൽ അഗസ്റ്റിൻമുഴി വരെ റോളർ സ്കേറ്റിംഗ്, നവംബർ 20ന് മുക്കം മുതൽ അഗസ്റ്റിൻമുഴി വരെ കൂട്ടയോട്ടം എന്നിവ നടക്കും.
നവംബർ 20ന് വൈകുന്നേരം നാലുമണിക്ക് മുക്കത്ത് വിളംബര ജാഥയും നവംബർ 22, 23 തീയതികളിൽ മുക്കം പി.സി, റോസ്, ലിറ്റിൽ റോസ് തിയേറ്ററുകളിൽ ഫിലിം ഫെസ്റ്റിവലും നവംബർ 23ന് മുക്കം ഹിറാ ടർഫിൽ വനിത ഫുട്ബോൾ ടൂർണ്ണമെൻ്റും 10 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഫുട്ബോൾ മത്സരവും നവ കേരള സദസിന്റെ പ്രചരണാർത്ഥം നടക്കും. പരിപാടിയുടെ ഭാഗമായി വിവിധ പഞ്ചായത്ത് സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്വിസ് മത്സരങ്ങൾ, രചനാ മത്സരങ്ങൾ, വിളംബര ജാഥകൾ, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിക്കും.