Thiruvambady
തിരുവമ്പാടി ടൗൺ കപ്പേള തിരുനാൾ സമാപിച്ചു
തിരുവമ്പാടി: തിരുഹൃദയ ഫൊറോനാ ദേവാലയം ടൗൺ കപ്പേളയിൽ വിശുദ്ധ യൂദാ തദേവൂസിന്റെ തിരുനാൾ സമാപിച്ചു. നവനാൾ നൊവേനയോടെ നടത്തിയ തിരുനാൾ ആഘോഷം ദിവ്യബലി, പ്രദക്ഷിണം, ലദീഞ്ഞ്, സ്നേഹവിരുന്ന് എന്നിവയോടെയാണ് സമാപിച്ചത്. താമരശ്ശേരി രൂപത സെമിനാരി റെക്ടർ ഫാ.ജേക്കബ് അരീത്തറ സമാപന ദിവ്യബലിക്ക് നേതൃത്വം നൽകി.
ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ, അസി.വികാരി ഫാ.ജിതിൻ പന്തലാടിക്കൽ, പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ ജോൺസൺ പുരയിടത്തിൽ, തോമസ് പുത്തൻപുരയ്ക്കൽ, സണ്ണി വെള്ളാരംകുന്നേൽ, ലിതിൻ മുതുകാട്ടുപറമ്പിൽ, സണ്ണി പെണ്ണാപറമ്പിൽ തുടങ്ങിയവർ തിരുനാൾ ആഘോഷത്തിന് നേതൃത്വം നൽകി.