Kodanchery
ആർച്ച സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു
കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. എൻ.എസ്.എസിൻ്റെ ‘ആർച്ച’ പദ്ധതിയുടെ ഭാഗമായാണ് പരിശീലന ക്ലാസ് നടത്തിയത്.
കേരള സർക്കാരിന്റെ വിമൻസ് സെൽഫ് ഡിഫൻസ് കോഴിക്കോട് ജില്ലാ ടീം അംഗങ്ങളും വടകര നാർക്കോട്ടിക് സെൽ അംഗങ്ങളും സീനിയർ പോലീസ് ഓഫീസർമാരുമായ ഷീജ, ജീജ പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി. തിരുവമ്പാടി പോലീസ് സ്റ്റേഷൻ എ.എസ്.ഐ സിന്ധു എ.ടി ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, മാനേജ്മെൻറ് പ്രതിനിധിയും അധ്യാപികയുമായ സിസ്റ്റർ സുധർമ എസ്.ഐ.സി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, അദ്ധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.