Puthuppady
പുതുപ്പാടി മലോറത്ത് ഓട്ടൊ സ്റ്റാന്റിലേക്ക് കാർ ഇടിച്ചുകയറി; രണ്ടുപേര്‍ക്ക് പരുക്ക്
പുതുപ്പാടി: നിയന്ത്രണം വിട്ട കാർ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി രണ്ട് പേർക്ക് പരുക്ക്. മലോറം അങ്ങാടിയിലെ ഓട്ടൊ സ്റ്റാന്റിലേക്കാണ് ടവേര കാര്‍ ഇടിച്ചു കയറിയത്.
ഇന്ന് ഉച്ചയോടെയാണ് ഈങ്ങാപ്പുഴ സ്വദേശികൾ സഞ്ചരിച്ച ടവേരകാര്‍ ഓട്ടോ സ്റ്റാന്റിലേക്ക് പാഞ്ഞു കയറിയത്. അപകടത്തിൽ ഓട്ടോറിക്ഷകൾ തകർന്നു. പരുക്കേറ്റ ഓട്ടൊ ഡ്രെെവര്‍മാരായ മനാഫ്, സെെദ് എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.