Koodaranji
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി
കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്കൂൾ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ലോഗോ പ്രകാശനവും വിളംബര റാലിയും നടത്തി. ഫാ.റോയി തേക്കുംകാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വി.എസ് രവീന്ദ്രൻ, ജോസ് തോമസ് മാവറ, മോളി തോമസ്, ജെറീന റോയി, ബോബി ജോർജ്, സജി ജോൺ, എം.റ്റി തോമസ്, ജോസ് ഞാവള്ളി, ലൗലി റ്റി ജോർജ്, സണ്ണി പെരുകിലംതറപ്പേൽ, ടിന്റു ബിജു, പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു. പ്ലാറ്റിനം ജൂബിലി ലോഗോ മത്സരത്തിൽ വിജയായ അമർനാഥിനെ ചടങ്ങിൽ ആദരിച്ചു.