Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സമഗ്ര വിവരശേഖരണ പദ്ധതി ഉദ്ഘാടനം നാളെ
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര വിവരശേഖരണ പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് പഞ്ചായത്ത് ബസ്റ്റാൻഡ് പരിസരത്ത് വെച്ച് നടക്കും. ജി.ഐ.എസ് ബേസ്ഡ് ഡ്രോൺ സർവ്വേ ആണ് നടത്തുന്നത്.
ഡ്രോണിന്റെ സഹായത്തോടെ നടത്തുന്ന പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ ചടങ്ങിന് അധ്യക്ഷത വഹിക്കും.