സി മോയിൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു
മുക്കം: തിരുവമ്പാടി നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി സി മോയിൻകുട്ടി അനുസ്മരണം സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് സി.കെ കാസിം അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യൂണിയൻ ഭാരവാഹികളെ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് എം.സി മായിൻ ഹാജി ആദരിച്ചു. ദേശീയ ജനറൽസെക്രട്ടറി വി.കെ ഫൈസൽ ബാബു മുഖ്യപ്രഭാഷണം നടത്തി.
മുസ്‌ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, എൻ.സി അബൂബക്കർ, വി.കെ ഹുസൈൻ കുട്ടി, എ.എം അഹമ്മദ് കുട്ടിഹാജി, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി ബാബു, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറുമാരായ സൈഫുന്നിസ ശരീഫ്, അലക്സ് തോമസ്, മേഴ്സി പുളിക്കാട്ടിൽ, യൂനുസ് പുത്തലത്ത്, മജീദ് പുതുക്കുടി, കെ.പി മുഹമ്മദ് ഹാജി, എ.ഇ.കെ മിജിയാസ്, എം നജീബുദ്ധീൻ, മൻസൂർ ഫൈസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.