Thiruvambady

തിരുവമ്പാടിയിൽ വെറ്ററിനറി പോളി ക്ലിനിക് പ്രവർത്തനം ആരംഭിക്കണം; കേരള കോൺഗ്രസ്‌ എം

തിരുവമ്പാടി: 8 വർഷം മുൻപ് കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ തിരുവമ്പാടി കേന്ദ്രമായി അനുവദിച്ച വെറ്ററിനറി പോളി ക്ലിനിക്കിന്റെ ഉത്തരവിൽ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട ട്രഷറി കോഡ് ഉൾപ്പെട്ടിട്ടില്ല എന്ന കാരണത്താൽ തടഞ്ഞ് വെച്ചത് പിൻവലിച്ച് എത്രയും വേഗം ക്ലിനിക്ക് യഥാർഥ്യമാക്കണമെന്ന് കേരള കോൺഗ്രസ് (എം) തിരുവമ്പാടി മണ്ഡലം നേതൃത്വ യോഗം ആവശ്യപ്പെട്ടു. നവകേരള സദസ്സിന്റെ ഭാഗമായി മന്ത്രിസഭ മുക്കത്ത് എത്തുമ്പോൾ നിവേദനം സമർപ്പിക്കുവാനും യോഗം തീരുമാനിച്ചു.

കേരള കോൺഗ്രസ് (എം) കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടി.എം ജോസഫ് യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ജോയി മ്ലാക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡണ്ട് ജോസഫ് പൈമ്പിള്ളി, വിൽസൺ താഴത്ത് പറമ്പിൽ, ദിനീഷ് കൊച്ചുപറമ്പിൽ, സണ്ണി പുതുപ്പറമ്പിൽ, ശ്രീധരൻ പുതിയോട്ടിൽ, ആൻസി സെബാസ്റ്റ്യൻ, സുബിൻ തയ്യിൽ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button