Thiruvambady
തിരുവമ്പാടി നാൽപ്പതുമേനിയിൽ തെരുവുനായകളുടെ ശല്യം രൂക്ഷം
തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ കറ്റിയാട്, നാൽപ്പതുമേനി പ്രദേശങ്ങളിൽ തെരുവുനായശല്യം രൂക്ഷം. വ്യാഴാഴ് ചരാവിലെ 11 മണിയോടെ കൂട്ടമായെത്തിയ തെരുവുനായകൾ മറ്റത്തിൽ ജെയിംസ്, മണ്ഡപത്തിൽ ബിജു എന്നിവരുടെ ആടുകളെ കടിച്ചു പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം നായ്ക്കൾ ആട്ടിൻകുട്ടിയെ കടിച്ചു കൊന്നിരുന്നു. കഴിഞ്ഞ വർഷം ജെയിംസിന്റെ വീട്ടിൽ കൂട്ടമായെത്തിയ നായ്ക്കൾ കൂടുതകർത്ത് ഒമ്പത് മുയലുകളെ കൊന്നിരുന്നു.
സമീപത്ത് പല വീടുകളിൽ നിന്നും കോഴികളെ പിടികൂടുന്നതും ഇപ്പൊൾ ആവർത്തിക്കുകയാണ്. തെരുവുനായകളുടെ ഭീഷണിക്ക് അടിയന്തര പരിഹാരം വേണമെന്ന് ആം ആദ്മി പാർട്ടി പഞ്ചായത്തു കമ്മിറ്റി ആവശ്യപ്പെട്ടു. സണ്ണി വി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ പോൾ മുട്ടത്ത്, സിബി പുത്തൻപുര, ജോൺസൺ ചെറുവത്തൂർ, ടി.കെ. തങ്കച്ചൻ, രാജു കൊട്ടാരത്തിൽ തുടങ്ങിയവർ സംസാരിച്ചു.