CharamamThiruvambady
തിരുവമ്പാടി സ്വദേശി റാസൽഖൈമയിൽ അന്തരിച്ചു

തിരുവമ്പാടി : അമ്പലപ്പാറ കൊയിലാട്ട് വീട്ടിൽ ഖാലിദ് (56) റാസൽഖൈമയിൽ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു.
മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും.
ഇന്നലെ (24-11-2023-വെള്ളി) അൽ നഖീൽ മസ്ജിദിൽ ജുമ നമസ്കാരത്തിന് മുൻപ് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: അബ്ദുറഹ്മാൻ.
മാതാവ്: ഇമ്പിച്ചി പാത്തുമ്മ.
ഭാര്യ: റസിയ (കരുവമ്പൊയിൽ).
മക്കൾ: ജസ് ല ഖാലിദ്, ജസൽ ഖാലിദ്, ജബ്ന ഖാലിദ്. ജബ.
മരുമക്കൾ: റോഷിക്ക് (കരുവമ്പൊയിൽ), അൻവർ (നെല്ലിക്കാപറമ്പ്), ഹുദാ.
സഹോദരങ്ങൾ: കുഞ്ഞിമോയിൻ, മുഹമ്മദ്.