Kodanchery
തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി :തെയ്യപ്പാറ സെന്റ് തോമസ് യൂ.പി സ്കൂളിൽ ജല ശ്രീ ക്ലബ്ബ് രൂപീകരിച്ചു. ഹെഡ്മിസ്ട്രസ് ബിന്ദു ജോർജ് അധ്യക്ഷത വഹിച്ച യോഗം വാർഡ് മെമ്പർ ആഗസ്തി വെട്ടിക്കാമലയിൽ ഉദ്ഘാടനം ചെയ്തു.
ജൽ ജീവൻ കോഡിനേറ്റർ ബാബു പട്ടരാട്ട്, സജിനി രാമൻകുട്ടി, ആതിര, ഫാത്തിമ ഷഹ്‌ല എന്നിവർ സംസാരിച്ചു.