Kodanchery

വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. സി. സി. എഴുപത്തഞ്ചാം വാർഷികം ആഘോഷിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ. സി. സി. കേഡറ്റ്സ്,എൻ. സി. സി.യുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് കോടഞ്ചേരി പെയിൻ & പാലിയേറ്റീവ് കെയർ സന്ദർശിച്ചു. പാലിയേറ്റീവ് കെയറിന്റെ ആവശ്യപ്രകാരം സൈഡ് ബാർ ഉള്ള ഒരു സ്റ്റീൽ കട്ടിൽ കിടപ്പ് രോഗികൾക്ക് സമ്മാനിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, സീനിയർ അസിസ്റ്റന്റ് സോഫിയ ജേക്കബ്, എൻ.സി.സി ഓഫീസർമാരായ മാർട്ടിൻ ലൂയിസ്, ബിനിത ജെയിംസ് എന്നിവരാണ് തികച്ചും മാതൃകപരമായ ഈ പ്രവർത്തനതിന് നേതൃത്വം നൽകിയത്.

എൻ.സി.സി രാജ്യത്ത് രൂപം കൊണ്ടതിന്റെ 75 മത് വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ സാമൂഹിക ക്ഷേമ സേവന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുക എന്ന ആശയം കുട്ടികളിൽ എത്തിക്കുവാനും അവരെ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുവാനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുമെന്ന് പെയിൻ & പാലിയേറ്റീവിന്റെ ഭാരവാഹികളായ ജോസ് പട്ടേരിയിൽ, എം. എം. ജോസ്, സജിമോൻ ജേക്കബ് എന്നിവർ അഭിപ്രായപ്പെട്ടു.

Related Articles

Leave a Reply

Back to top button