Thiruvambady

കോൺഗ്രസിന്റെ നേതൃത്വത്തിൽ നാടിന്റെ അഭിമാന താരങ്ങളെ ആദരിച്ചു

തിരുവമ്പാടി: സംസ്ഥാനതല ഖോ ഖോ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ വൈഷ്ണ പി.എസ്, അശ്വനി മണി, ജിതിഷ മനോജ് എന്നീ വിദ്യാർത്ഥികളെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആദരിച്ചു.

ചടങ്ങിൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ ബിജു എണ്ണാർമണ്ണിൽ, രാമചന്ദ്രൻ കരിമ്പിൽ, ടി.എൻ സുരേഷ്, ഷാജി പയ്യടിപറമ്പിൽ, സുലൈഖ മറിയപ്പുറം, പി.ആർ അജിത തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button