Thiruvambady
ലെജെന്റ്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഇന്ന് പൊന്നാങ്കയത്ത്
തിരുവമ്പാടി: പൊന്നാങ്കയം ലെജെന്റ്സ് ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന രണ്ടാമത് അഖില കേരള വടംവലി മത്സരം ഇന്ന് വൈകിട്ട് ആറു മണിക്ക് പൊന്നാങ്കയത്ത് നടക്കും.
പൊന്നാങ്കയം സ്കൂളിന് മുൻവശത്തായി സ്ഥാപിച്ച വിശാലമായ പന്തൽ സൗകര്യങ്ങളോടുകൂടി അത്യാധുനിക രീതിയിലുള്ള കോർട്ട് സംവിധാനമാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. IRE അസോസിയേഷൻ ആണ് മത്സരം നിയന്ത്രിക്കുന്നത്.
ഒന്നാം സമ്മാനം പുത്തൻപുരയിൽ ശിവരാമൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും 20001 രൂപയും,രണ്ടാം സമ്മാനം ലീലാമ്മ ടോമി മണ്ഡപത്തിൽ എവറോളിംഗ് ട്രോഫിയും 15001 രൂപയുമാണ്. 20001രൂപയും ട്രോഫിയിൽ തുടങ്ങി രണ്ടായിരത്തി ഒന്ന് രൂപയിൽ അവസാനിക്കുന്ന 16 ചാമ്പ്യൻ സമ്മാനങ്ങളും.