മുറ്റത്ത് ഒരു കൃഷിത്തോട്ടം പദ്ധതിയുമായി; കേരള യൂത്ത് ഫ്രണ്ട് എം
തിരുവമ്പാടി: യൂത്ത് ഫ്രണ്ട് എം കോഴിക്കോട് ജില്ലാ കമ്മിറ്റിയും നിയോജകമണ്ഡലം കമ്മിറ്റിയും സംയുക്തമായി തരിശ് ആയി കിടക്കുന്ന കൃഷിഭൂമികൾ കണ്ടെത്തി വാഴകൃഷിയും ഇടവള കൃഷിആയ പച്ചക്കറികളും നടുന്നതിന്റെ ജില്ലാതല ഉദ്ഘാടനം കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടൻ നിർവഹിച്ചു.
അന്ന്യം നിന്നു പോകുന്ന കാർഷിക മേഖലയിലേക്ക് യുവജനങ്ങളെ ആകർഷിക്കാനും അതുവഴി കേരളത്തിലെ യുവജനങ്ങൾക്ക് വരുമാനം ഉണ്ടാക്കാനും കൂടുതൽ യുവാക്കളെ കൃഷി മേഖലയിലേക്ക് കൊണ്ടുവരുന്നതിനും പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിച് 2024 ഓടുകൂടി കേരളത്തിലെ ജനങ്ങൾക്ക് ആവശ്യമുള്ള പച്ചക്കറികൾ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുവാനും അത് വില്പന ചെയ്യാനുള്ള മാർക്കറ്റ് കണ്ടെത്തുന്നതിനും യൂത്ത് ഫ്രണ്ട് തയ്യാറാണെന്നും സിറിയ ചാഴിക്കാടൻ പ്രസ്താവിച്ചു.
യൂത്ത് എം ജില്ലാ പ്രസിഡണ്ട് അരുൺ തോമസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ഫ്രണ്ട് എം നിയോജകമണ്ഡലം പ്രസിഡന്റ് സുബിൻ തയ്യിൽ, സംസ്ഥാന കമ്മിറ്റി മെമ്പർ ഷിബു തോമസ് കേരള കോൺഗ്രസ് പാർട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റ് മാത്യു ചെമ്പോട്ടിക്കൽ മണ്ഡലം മണ്ഡലം പ്രസിഡന്റുമാരായ ജോയ് മ്ലാക്കുഴി, ജോസ് ഐരാറ്റിൽ വിൽസൺ താഴത്തു പറമ്പിൽ എന്നിവർ സംസാരിച്ചു.യൂത്ത് ഫ്രണ്ട് നേതാക്കളായ ഷിന്റോ ജോസഫ് ഫെബിൻതടത്തിൽ, ആഷിക് വിശ്വനാഥൻ, ഷംസുദ്ദീൻ, സിറാജ് പി പി, ഇ ടി സനീഷ്, ജിയോ വർഗീസ്, അമ്പിളി ഗോപി, ആബിദ്, , നിതിൻ പുലക്കുടി, എന്നിവർ നേതൃത്വം നൽകി.