കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ; മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്‌ലറ്റിക്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കോടഞ്ചേരിയിൽ നടത്തിയ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 74 പോയന്റ് നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി. 28 പോയൻറ് നേടി കല്ലാനോട് സെയ്ന്റ് മേരീസ് ഹൈസ്കൂൾ രണ്ടും 18 പോയൻറ് നേടി സിൽവർഹിൽസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നും സ്ഥാനം നേടി. കോടഞ്ചേരി എസ്.ഐ. എം. അബ്ദു ചാമ്പ്യൻഷിപ്പ് ഫ്ലാഗ്ഓഫ് ചെയ്തു.
ലിന്റോ ജോസഫ് എം.എൽ.എ. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് മെഡലും ട്രോഫിയും വിതരണംചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഒ. രാജഗോപാൽ അധ്യക്ഷനായി.
കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ്, അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എം. ജോസഫ്, സംസ്ഥാന അത്‌ലറ്റിക്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് വി.കെ. തങ്കച്ചൻ, കേരള സ്പോർട്സ് കൗൺസിൽ അംഗങ്ങളായ ടി.എം. അബ്ദുറഹിമാൻ, ടി.ടി. അഗസ്റ്റ്യൻ, ഷിജി ആൻറണി, ഷിബു പുതിയേടത്ത്, ഷാജു കെ.എസ്., നോബിൾ കുര്യാക്കോസ്, പി. ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.