Mukkam

യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച്; തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി

മുക്കം: യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് മാർച്ച് തിരുവമ്പാടി മണ്ഡലത്തിൽ പര്യടനം നടത്തി. സ്വാഗതസംഘം ചെയർമാൻ സി.കെ. കാസിമിന്‍റെയും ജനറൽ കൺവീനർ വി.പി.എ. ജലീലിന്‍റെയും നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു.

തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെത്തിയ സംഘത്തെ ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് രാജേഷൻ വെള്ളാരംകുന്നത്ത്, സെക്രട്ടറി ശശി ഊരാളിക്കുന്ന്, ട്രഷറർ പ്രകാശൻ തറോംകണ്ടി, മേൽശാന്തി നാരായണൻ നമ്പൂതിരി, കെ. മോഹനൻ, വി.സി. ജയപ്രകാശ്, ചന്ദ്രൻ നാരങ്ങാളി തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. ജാഥ ക്യാപ്റ്റൻ മിസ്ഹബ് കീഴരിയൂർ മേൽശാന്തി നാരായണൻ നമ്പൂതിരിയെ പൊന്നാടയണിയിച്ചു.

അഗസ്ത്യൻമുഴിയിൽ നടന്ന സ്വീകരണ സമ്മേളനം എംഎസ്എഫ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ടി.പി. അഷ്റഫലി ഉദ്ഘാടനം ചെയ്തു. സി.കെ. കാസിം അധ്യക്ഷനായി. കറുത്തപറമ്പിൽ നടന്ന സ്വീകരണം ജില്ല സെക്രട്ടറി വി.കെ. ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. പന്നിക്കോട് അങ്ങാടിയിൽ നടന്ന സമാപന സമ്മേളനം മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ അധ്യക്ഷൻ ആസിഫ് അൻസാരി ഉദ്ഘാടനം ചെയ്തു.

Related Articles

Leave a Reply

Back to top button