Thiruvambady
തിരുവമ്പാടി; തീയ്യര് തട്ടേക്കാട് പള്ളി കൃത്രിമ രേഖ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചു
തിരുവമ്പാടി: തീയ്യര് തട്ടേക്കാട് പള്ളിയുടെ വഖഫ് സ്വത്ത് കൃത്രിമ രേഖയുണ്ടാക്കി തട്ടിയെടുത്തെന്ന പരാതിയുമായി ബന്ധപ്പെട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
തിരുവമ്പാടി സ്വദേശി ആനടിയിൽ സെയ്തലവി നൽകിയ പരാതിയിൽ തിരുവമ്പാടി വില്ലേജിലും വഖഫ് ഭൂമിയിലും വിജിലൻസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി രേഖകൾ ശേഖരിച്ചു മടങ്ങുകയാണ് ചെയ്തത്.