Karassery
കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഉല്ലാസയാത്ര സംഘടിപ്പിച്ചു
കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി ഉല്ലാസയാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലിയേറ്റീവ് രോഗികൾക്ക് ഉല്ലാസയാത്ര ഒരുക്കിയത്. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട് എന്നീ സ്ഥലങ്ങളിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. രണ്ട് ബസ്സുകളിലായി 120ഓളം പേർ യാത്രയിൽ പങ്കെടുത്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.പി സ്മിത, വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗം അഷ്റഫ് തച്ചാമ്പത്ത്, മെഡിക്കൽ ഓഫീസർ ഡോ.മനോജ്, പാലിയേറ്റീവ് സിസ്റ്റർ സുബൈദ, ആശ വർക്കർമാർ, എൻ.കെ അൻവർ എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി.