Thiruvambady

പാലിയേറ്റീവ് ദിനത്തിൽ ബാക്ക് റസ്റ്റ് കൈമാറി ഇഖ്റഹ് പബ്ലിക് സ്കൂൾ

തിരുവമ്പാടി: ജനുവരി 15 പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് തിരുവമ്പാടിയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന പെയിൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റിലേക്ക് മറിയപുറം ഇഖ്റഹ് പബ്ലിക് സ്കൂൾ ബാക്ക് റസ്റ്റ് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ഷബ്നയുടെ നേതൃത്വത്തിൽ കുട്ടികളും മറ്റു അധ്യാപകരും ചേർന്ന് തിരുവമ്പാടി അങ്ങാടിയിൽ വെച്ചാണ് ബാക്ക് റസ്റ്റ് പാലിയേറ്റീവ് അധികൃതർക്ക് കൈമാറിയത്.

വിദ്യാർത്ഥികളിൽ ആതുര സേവനത്തിന്റെ മാതൃകകൾ ചെറുപ്പത്തിൽ തന്നെ കാണിച്ചുകൊടുത്തു ശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടെയാണ് വിദ്യാർത്ഥികളുമൊത്ത് ബാക്ക് റസ്റ്റ് കൈമാറിയതെന്ന് പ്രിൻസിപ്പൽ ശബ്‌ന പറഞ്ഞു. പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനയ്ക്ക് വേണ്ടി പ്രസിഡണ്ട് കെ.സി മാത്യു കൊച്ചുകൈപ്പേൽ സ്കൂൾ പ്രിൻസിപ്പലിന്റെ പക്കൽ നിന്നും ബാക്ക് റസ്റ്റ് ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button