Mukkam
മുക്കംകടവ് പാലം ദീപാലംകൃത പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
മുക്കം: മുക്കംകടവ് പാലം ദീപാലംകൃത പാലം പദ്ധതിയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കാരമൂലയിൽ നവീകരിച്ച താഴെ തിരുവമ്പാടി – കുമാരനെല്ലൂർ – മണ്ടാംകടവ് റോഡ്, വല്ലത്തായിക്കടവ് പാലം പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാലം ദീപാലംകൃതമാക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിക്കുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി. ലിൻ്റോ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ മുക്കം മുഹമ്മദ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ കെ.എം മുഹമ്മദാലി, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി.കെ ഹാഷിം, മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.