Mukkam
മുക്കം ഫെസ്റ്റിന്റെ പ്രചാരണാർഥം കൂട്ടവര സംഘടിപ്പിച്ചു
മുക്കം : മുക്കം ഫെസ്റ്റിന്റെ പ്രചാരണാർഥം കൂട്ടവര സംഘടിപ്പിച്ചു. ജില്ലയുടെ വിവിധഭാഗങ്ങളിൽനിന്നെത്തിയ ചിത്രകാരന്മാരാണ് മുക്കം-അഗസ്ത്യൻമുഴി റോഡരികിൽ കൂട്ടവര നടത്തിയത്. മത്തായി ചാക്കോ പഠനകേന്ദ്രം ഡയറക്ടർ ടി. വിശ്വനാഥൻ ഉദ്ഘാടനംചെയ്തു. മുക്കം ഫെസ്റ്റ് കൺവീനർ വി.കെ. വിനോദ് സർട്ടിഫിക്കറ്റ് വിതരണംചെയ്തു.
സിഗ്നി ദേവരാജ് അധ്യക്ഷനായി. ജനുവരി 18 മുതലാണ് ഇത്തവണത്തെ മുക്കം ഫെസ്റ്റ് അരങ്ങേറുന്നത്. ബച്ചൂ ചെറുവാടി, ഇളമന സുബ്രഹ്മണ്യൻ, കെ.ആർ. ബാബു, സജി കുറ്റിപ്പാല എന്നിവർ സംസാരിച്ചു.