രാഹുൽഗാന്ധി എം.പി. യുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് സ്ട്രീറ്റ് വോക് സംഘടിപ്പിച്ചു
മുക്കം : രാഹുൽഗാന്ധി എം.പി. യുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിച്ച് സ്ട്രീറ്റ് വോക് സംഘടിപ്പിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർത്ത് കാരശ്ശേരിയിൽനിന്ന് മുക്കത്തേക്ക് നടത്തിയ യാത്ര ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാർ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മുഹമ്മദ് ദിഷാലിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.
മുക്കം മിനി പാർക്കിൽ നടന്ന സമാപനച്ചടങ്ങിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന ജി. മഞ്ജുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. ആർ. ഷഹിൻ, ഡി.സി.സി. ജനറൽസെക്രട്ടറി ബാബു പൈക്കാട്ടിൽ, യു.ഡി.എഫ്. നിയോജകമണ്ഡലം കൺവീനർ കെ.ടി. മൻസൂർ, എം.ടി. അഷ്‌റഫ്, എം. സിറാജുദ്ദീൻ, വി.എൻ. ഷുഹൈബ്, റിയാസ് അടിവാരം, നിഷാദ് വീച്ചി, കെ.പി. ഫൈസൽ, ജിതിൻ പൊറ്റശ്ശേരി, കമറു കാക്കവയൽ, എം. മധു, സമാൻ ചാലൂളി, സുജ ടോം, മഞ്ജുഷ് മാത്യു, ജംഷിദ് ഒളകര എന്നിവർ സംസാരിച്ചു.
മുൻദിർ, മുഹമ്മദ് ഷാഫി, മുഹമ്മദ് ഉനൈസ്, ജോർജ് തോമസ്, യു.സി. അജ്മൽ, ജോർജ് ജേക്കബ്, എം.കെ. ജാസിൽ, ലെറിൻ റാഹത്ത്, വി.എസ്. നൗഷാദ്, ജോർജ് കുട്ടി, ജോഷ്വാ, അമൽ, ഷാനിബ്, തനുദേവ്, ഷറഫലി, പ്രഭാകരൻ മുക്കം, സജീവൻ ചോണാട് എന്നിവർ റാലിക്ക് നേതൃത്വംനൽകി.