Thiruvambady
ജോസ് മാത്യു തിരുവമ്പാടി സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡൻറ്
തിരുവമ്പാടി: ജില്ലയിലെ പ്രമുഖ സഹകരണ ബാങ്കായ തിരുവമ്പാടി സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ജോസ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് സെക്രട്ടറി, തദ്ദേശ സ്വയം ഭരണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ, കഴിഞ്ഞ ഗവൺമെൻറിലെ മന്ത്രിമാരായിരുന്ന കെ ടി ജലീൽ, എ സി മൊയ്തീൻ എന്നിവരുടെ പ്രൈവറ്റ് സെക്രടറിയായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
പുല്ലൂരാംപാറയിലെ മലബാർ സ്പോട്സ് അക്കാദമി, തിരുവമ്പാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്പോർട്സ് സഹകരണ സംഘമായ മാസ് ഡി കോസ് എന്നിവയുടെ ഭാരവാഹിയുമാണ് നിലവിൽ അദ്ദേഹം.