Kodanchery

കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി; വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് രണ്ടാം സ്ഥാനം

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്ത് എൽ. പി. കായിക മേളയിൽ എട്ടു സ്കൂളുകളോട് മത്സരിച്ച് കൂടത്തായി സെൻ്റ് ജോസഫ്സ് എൽ.പി സ്കൂൾ – ഈരൂട് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നിവയിൽ ഡയോണ അനൂപ് ഒന്നാം സ്ഥാനം കരസ്ഥമാക്കി എൽ.പി കിഡ്ഡീസ് ഗേൾസ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടു.

ഏറെ പരിമിതികൾക്കിടയിലും ആകെ അറുപത്തിയഞ്ചോളം കുട്ടികൾ മാത്രം പഠിക്കുന്ന ഈ സ്കൂളിൻ്റെ മഹാവിജയം, പി.ടി.എയുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ വൻ ആഘോഷമാക്കി മാറ്റി. കായികപ്രതിഭകളെ സ്കൂളിൽ പൂമാലയിട്ട് സ്വീകരിക്കുകയും കോടഞ്ചേരി, കരിമ്പാലക്കുന്ന്, ഈരൂട് അങ്ങാടികളിൽ വിജയാഘോഷപ്രകടനം നടത്തുകയും ചെയ്തു.

വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിന് ഓവറോൾ രണ്ടാം സ്ഥാനം. മേളയിൽ വ്യക്തിഗത ചാമ്പ്യനായി സ്കൂളിലെ രണ്ടാം ക്ലാസ്സ്‌ വിദ്യാർത്ഥി ഡിയോൾ കെ. ബിജോയി തിരഞ്ഞെടുക്കപ്പെട്ടു. മേളയിൽ മിന്നും പ്രകടനം കാഴ്ച വച്ച കുട്ടി കായിക താരങ്ങളെ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി, മാനേജ്മെന്റ് പ്രതിനിധികൾ, പി ടി എ അംഗങ്ങൾ, അദ്ധ്യാപകർ എന്നിവർ ചേർന്ന് അഭിനന്ദിച്ചു.

Related Articles

Leave a Reply

Back to top button