Thiruvambady

ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവമ്പാടി: കഴിഞ്ഞ ഞായാഴ്ച രാത്രി മുക്കം – തിരുവമ്പാടി റോഡിൽ കുമാരനെല്ലൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന പൊന്നാങ്കയം സ്വദേശിയായ യുവാവ് മരിച്ചു.

പൊന്നാങ്കയം പോത്തശ്ശേരിയിൽ ഗോപി വിലാസിനി ദമ്പതികളുടെ മകൻ ജിനീഷ് (25) ആണ് മരിച്ചത്.

സംസ്കാരം ഇന്ന് (17-01-2024-ബുധൻ) വൈകുന്നേരം 03:00-ന് വീട്ടുവളപ്പിൽ.

സഹോദരങ്ങൾ: വിനീഷ്, വിജേഷ് (ഗൾഫ്).

Related Articles

Leave a Reply

Back to top button