ദേശീയ കുഷ്ഠരോഗ നിർമാർജന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി
തിരുവമ്പാടി: കുഷ്ഠരോഗ നിർമാർജനത്തിനായി സാമൂഹിക ബോധവത്കരണം സൃഷ്ടിക്കുന്നതിനും രോഗത്തെ സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങളും സാമൂഹിക അവജ്ഞയും അകറ്റുന്നതിനുമായി നടത്തുന്ന ദേശീയ കുഷ്ഠരോഗ നിർമാർജന പക്ഷാചരണം ‘സ്പർശ്-2024’ ജില്ലാതല ഉദ്ഘാടനം നടത്തി. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്‌റഫ് ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ രാജേന്ദ്രൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ആർ ലതിക, ബിബിൻ ജോസഫ്, കെ.എ അബ്ദുറഹ്‌മാൻ, ലിസി എബ്രഹാം, റംല ചോലക്കൽ, രാജു അമ്പലത്തിങ്കൽ, മേഴ്‌സി പുളിക്കാട്ട്, കെ.എം മുഹമ്മദലി, ടി സുരേഷ്, ടി ഷാലിമ, റീന, ഡോ.കെ.വി പ്രിയ, ഡോ.ആലിക്കുട്ടി, അബ്ദുൽ മജീദ്, വിജയശ്രീ, എം സുനീർ, എൻ.വി ഷില്ലി, ചഷമചന്ദ്രൻ, പ്രീതി രാജീവ് തുടങ്ങിയവർ സംസാരിച്ചു. കുഷ്ഠരോഗത്തെ സംബന്ധിച്ച് ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, കലാപരിപാടികൾ എന്നിവ നടന്നു.