Puthuppady
ഏകദിന പ്രകൃതി പഠന ക്യാമ്പും വന യാത്രയും സംഘടിപ്പിച്ചു

പുതുപ്പാടി : സാമൂഹ്യ വന വൽക്കരണ വിജ്ഞാന വിഭാഗം കോഴിക്കോട് ഡിവിഷൻ ലോക തണ്ണീർ തട ദിനാചരണത്തിന്റെ ഭാഗമായി കാക്കവയൽ വനപർവ്വം ജൈവവൈവിധ്യ ഉദ്യാനത്തിൽ വെച്ച് കടമേരി എം യു പി സ്കൂൾ വിദ്യാർത്ഥികൾക്കായ് ഏകദിന പ്രകൃതി പഠനക്യാമ്പും വനയാത്രയും സംഘടിപ്പിച്ചു.
ക്യാമ്പിൽ തണ്ണീർ തടങ്ങളും ആവാസവ്യവസ്ഥയും, വനങ്ങളും വന്യജീവികളും എന്നീ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു. റിട്ടയേർഡ് ഡെപ്യുട്ടി റേഞ്ച് ഓഫീസർ ടി സുരേഷ് ക്ലാസ് എടുത്തു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ 52 പേര് പങ്കെടുത്ത ക്യാമ്പിന് ഫോറസ്ട്രി എക്സ്റ്റൻഷൻ ,കോഴിക്കോട് സെക്ഷൻ ഫോറസ്ററ് ഓഫീസർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അധ്യാപകരായ സിറാജ്, അയൂബ് കെ കെ, അബ്‌ദുൾ ജലീൽ ടി, മുഹമ്മദ് ഫായിസ്, ഷമീന പി കെ, മുബീന, റംസിയ കെ പി,ഫാത്തിമ ആൻസിയ എന്നിവർ സംസാരിച്ചു.