Koodaranji

ആത്മീയ ദർശൻ പ്രോഗ്രാം ആരംഭിച്ചു

കൂടരഞ്ഞി: വിദ്യാഭ്യാസത്തോടൊപ്പം സഹജീവിസ്നേഹവും, പരിസ്ഥിതി ബോധവും, സത്യസന്ധവും നീതിയുക്തവുമായ ആത്മീയതയും വളർത്തിയെടുത്ത് സമൂഹനന്മക്കായി യുവത്വങ്ങളെ ബോധവാൻമാരും സന്മനസുള്ളവരുമാക്കുക എന്ന ലക്ഷ്യത്തോടെ കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീ പോർക്കലി ഭഗവതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ആത്മീയ ദർശൻ പ്രോഗ്രാം ആരംഭിച്ചു.

ക്ഷേത്ര സമിതി പ്രസിഡണ്ട് ദിനേഷ് കുമാർ അക്കരത്തൊടിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പ്രഭാഷകനായ ഡോ. പി.പി.വിനോദ് പൊന്നാങ്കയം ഉൽഘാടനം നിർവഹിച്ചു. ക്ഷേത്ര ആചാര്യൻ സുധീഷ് ശാന്തി, ക്ഷേത്ര സമിതി ഭാരവാഹികളായ സൗമിനി കലങ്ങാടൻ, പ്രകാശൻ ഇളപ്പുങ്കൽ, സുന്ദരൻ പള്ളത്ത്, എ.എം ബിന്ദുകുമാരി, ഇന്ദിര ചാ മാടത്ത്, അനന്തു പള്ളത്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.സുന്ദരൻ എ.പ്രണവം,സെക്രട്ടറി

Related Articles

Leave a Reply

Back to top button