നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഹോമിയോ ഡിസ്പെൻസറി ഉദ്ഘാടനം ചെയ്തു. 2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വിസിറ്റിംഗ് റൂം, ഫാർമസി, കൗണ്ടർ സെറ്റിംഗ്, പെയിൻ്റിംഗ്ൻ്റിംഗ്, വാതിലുകളും ജനലുകളും മാറ്റി പുതിയത് സ്ഥാപിക്കൽ എന്നിവ നടപ്പാക്കിയത്. ഹോമിയോ ഡിസ്പെൻസറി പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. ഹോമിയോ ഡി.എം.ഒ ഡോ: കവിത പുരുഷാേത്തമൻ മുഖ്യാതിഥിയായി.
സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, ആയിഷ ചേലപ്പുറത്ത്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.കെ നദീറ, മെഡിക്കൽ ഓഫീസർ ഡോ: ബേബി സന്തോഷ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അബ്ദു പാറപ്പുറം, ഹരിദാസൻ പരപ്പിൽ, യു.പി മമ്മദ്, ബഷീർ പാലാട്ട്, മുഹമ്മദ്, നജീബ് ചാലിക്കുളം തുടങ്ങിയവർ സംസാരിച്ചു.