Kodiyathur
സുരക്ഷാ പാലിയേറ്റീവ് ഷോറൂം ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ: കൊടിയത്തൂർ മേഖല സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിപാലിയേറ്റീവ് ഉപകരണങ്ങളുടെ ഷോറൂം ഉദ്ഘാടനം സുരക്ഷ കോഴിക്കോട് ജില്ലാ രക്ഷാധികാരി ടി വിശ്വനാഥൻനിർവഹിച്ചു. സുരക്ഷ മേഖല ചെയർമാൻ ഷബീർ ചെറുവാടി അധ്യക്ഷനായി.
നാല് ലക്ഷം രൂപയുടെ പാലിയേറ്റീവ് ഉപകരണങ്ങളാണ് ചാലഞ്ചിലൂടെ സംഘടിപ്പിച്ചത്. ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും ചടങ്ങിൽ നിർവ്വഹിച്ചു.
കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു, എൻ രവീന്ദ്രകുമാർ, എം.കെ ഉണ്ണികോയ, സെറീന ഇ.പി, കെ.പി ചന്ദ്രൻ, സുരേഷ് കുമാർ പി.പി, മമ്മദ് കുട്ടി കെ, എ.പി കബീർ, ലാലു ഇ, മൈമൂന കെ.ടി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. എൽ.കെ അഖിൽ കുമാർ സ്വാഗതവും അനസ് ടി നന്ദിയും പറഞ്ഞു.