കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ എല്ലാ ക്ലാസുറുമുകളിലും കുടിവെള്ളം ലഭ്യമാക്കാൻ പദ്ധതി പൂർത്തീകരിച്ചു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജി.എം.യു.പി സ്കൂളിലെ മുഴുവൻ ക്ലാസ് റൂമുകളിലും കുടിവെളളം ലഭ്യമാക്കാൻ പദ്ധതി പൂർത്തീകരിച്ചു. 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 4 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതി എന്നതിനേക്കാൾ ഉപരി കുട്ടികളുടെ ആരോഗ്യം, ശുചിത്വവും ഉറപ്പുവരുത്തുന്നതിന് വേണ്ടിയിട്ടും വേനൽ കാലത്ത് ജലജന്യരോഗങ്ങൾ പടരാൻ സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് സ്കൂളിലെ മുഴുവൻ ക്ലാസുകളിലും വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ച് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്തിയത്. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു പദ്ധതി ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ അബുബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, ‘വിദാഭ്യാസസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസൻ, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, മുൻപ്രസിഡണ്ട് വി ഷംലൂലത്ത്, ഹെഡ്മാസ്റ്റർ ഇ.കെ അബ്ദുസ്സലാം പി.ടി.എ പ്രസിഡണ്ട് റഷീദ് കുയ്യിൽ, കെ.പി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, ടി.ടി അബ്ദുറഹിമാൻ, വി അബ്ദുറഷീദ്, എം.കെ ഷക്കീല എന്നിവർ സംസാരിച്ചു.