Kodiyathur
സ്വകാര്യ ബസിനുനേരേ യുവാക്കളുടെ ആക്രമണം: ഡ്രൈവർക്ക് മർദനമേറ്റു

കൊടിയത്തൂർ : സ്വകാര്യ ബസിനെ നാലുകിലോ മീറ്ററോളം പിന്തുടർന്ന് ഡ്രൈവറെ മർദിക്കുകയും ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചുതകർക്കുകയും ചെയ്തു. അക്രമത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.
തോട്ടുമുക്കം പനമ്പിലാവ് സ്വദേശി നിഖിലിനാണ് പരിക്കേറ്റത്. ഇയാളെ മുക്കത്തെ സ്വകാര്യാശുപത്രിയിലും പിന്നീട് കെ.എം.സി.ടി. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം 4.45-ഓടെയാണ് സംഭവം. തോട്ടുമുക്കത്തുനിന്ന് മുക്കത്തേക്ക് പോകുന്ന റോബിൻ ബസിനുനേരേ മുക്കം-അരീക്കോട് റോഡിൽ കല്ലായിയിൽെവച്ചാണ് അഞ്ചംഗ സംഘത്തിന്റെ ആക്രമണം നടന്നത്.