Karassery
ചുണ്ടത്തുംപൊയിലിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു

കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ ചുണ്ടത്തുംപൊയിലിൽ കാട്ടുപന്നികൾ കൃഷി നശിപ്പിച്ചു. മടപ്പള്ളിയിൽ സെബാസ്റ്റ്യന്റെ 15 സെന്റിൽ കൃഷിചെയ്തിരുന്ന വിളവെടുക്കാനായ 40 മൂട് കപ്പയാണ് ഒറ്റരാത്രിക്കൊണ്ട് കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്.
പ്രദേശത്ത് കാട്ടുപന്നി ശല്യത്തെ തുടർന്ന് കൃഷി ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും പരിഹാരനടപടികൾ അധികൃതർ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.