Mukkam
മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും
മുക്കം : മുക്കം നഗരസഭയിലെ മാലിന്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരാന്‍ ഇനി ഇലക്ട്രിക് ഓട്ടോയും. ഐ.സി. ഐ.സി.ഐ ബാങ്ക് മുക്കം ശാഖയാണ് നഗരസഭക്ക് ഒരു ഇലക്ട്രിക് ഗുഡ്സ് ഓട്ടോ സമ്മാനിച്ചത്. മുക്കം ബസ് സ്റ്റാന്‍റില്‍ നടന്ന ചടങ്ങില്‍ വെച്ച് ഐ.സി.ഐ.സി.ഐ ബാങ്ക് റീജിയണല്‍ മാനേജര്‍ ജയചന്ദ്രന്‍ വാഹനത്തിന്‍റെ താക്കോല്‍ മുക്കം നഗരസഭാ ചെയര്‍മാന്‍ പി.ടി. ബാബുവിന് കൈമാറി. ഡപ്യൂട്ടി ചെയര്‍പേഴ്സണ്‍ അഡ്വ. ചാന്ദ്നി വാഹനം ഫ്ലാഗ് ഓഫ് ചെയ്തു.
ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രജിത പ്രദീപ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ സന്തോഷ് കുമാര്‍ ഐ.സി.ഐ.സി.ഐ ഫൗണ്ടേഷന്‍ പ്രൊജക്റ്റ് മാനേജർ സജിത്ത്. വി.എസ്, റീജിയണല്‍ ഹെഡ് സെയില്‍സ് അഭിലാഷ് വൃന്ദാവനം ബ്രാഞ്ച് മാനേജര് ഫാരിസ് ജംഷാദ്, രാഹുല്‍.കെ, നഗരസഭാ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.