Thiruvambady

ദേശീയ വിരവിമുക്ത ദിനാചരണം; തിരുവമ്പാടിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് പരിശീലനം നൽകി

തിരുവമ്പാടി: ദേശീയ വിരവിമുക്ത ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും അംഗൻവാടി ആശ പ്രവർത്തകർക്കും തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് പരിശീലനം നൽകി. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ റംല ചോലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. കെ.വി പ്രിയ, ജെ.എച്ച്.ഐ മനീഷ യു.കെ, എം.എൽ.എസ്.പി അഞ്ജന എന്നിവർ ക്ലാസ്സെടുത്തു.

വാർഡ് മെമ്പർമാരായ ലിസി സണ്ണി, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ പി.എച്ച്.എൻ ഷില്ലി എൻവി തുടങ്ങിയവർ സംസാരിച്ചു. ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളും അങ്കണവാടികളും വഴി കുട്ടികള്‍ക്ക് വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളിക നല്‍കി വരുന്നുണ്ട്.

Related Articles

Leave a Reply

Back to top button