Kodanchery

ക്രമസമാധാന പരിപാലനരീതി പഠിക്കാനായി സീഡ് പോലീസ്

കോടഞ്ചേരി : സെയ്‌ന്റ് മേരീസ് ജ്ഞാനോദയ ഇംഗ്ലീഷ് സ്കൂൾ സീഡ് പോലീസിന്റെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം മനസ്സിലാക്കുവാനും, ക്രമസമാധാന പരിപാലനരീതി കണ്ടറിയുവാനുംവേണ്ടി കോടഞ്ചേരി പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.

എസ്.ഐ.മാരായ സലിം മുട്ടത്ത്, സി.സി. സാജു, സ്റ്റേഷൻ റൈറ്റർ സി. ഷിഹാസ് എന്നിവർ പോലീസ് സ്റ്റേഷന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.

കുട്ടികൾ പോലീസുകാർക്ക് പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. റെജി കോലാനിക്കൽ, അധ്യാപകരായ ജെൻസി ആൻറോ, രേഖാ സുധീർ വിദ്യാർഥികളായ ആൻവിയ അബ്രാഹാം, ഐലിൻ ജോമോൻ, ജോവന്ന ട്രീസ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button