കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെ 2024 -25 വർഷത്തെ വാർഷിക ബജറ്റ് അവതരിപ്പിച്ചു. കാർഷിക മേഖലയ്ക്കും സേവന മേഖലയ്ക്കും ഊന്നൽ നൽകി കൂടരഞ്ഞി പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ അവതരിപ്പിച്ചു. പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷത വഹിച്ചു.
ഭവന നിർമ്മാണത്തിന് 6 കോടി 30 ലക്ഷം രൂപ വകയിരുത്തി. കാർഷിക മേഖലയ്ക്ക് 13979515 രൂപയും സേവന മേഖലയ്ക്ക് 56444950 രൂപയും പശ്ചാത്തല മേഖലയ്ക്ക് 8707000 രൂപയും വകയിരുത്തി. മൊത്തം 260980718 രൂപ വരവും 256647883 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിട്ടുള്ളത്.
സ്ഥിരം സമിതി അധ്യക്ഷരായ വി. എസ്. രവീന്ദ്രൻ, റോസിലി ജോസ്, ജോസ് തോമസ് മാവറ, അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്ജ്, ജെറീന റോയി, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി , ജോണി വാളിപ്ലാക്കൽ, മോളി തോമസ്, വി. എ. നസീർ, സെക്രട്ടറി സുരേഷ് കുമാർ, ഖാലിദ് എം. കെ., ഷൈലജ കെ. സി. എന്നിവർ പങ്കെടുത്തു.