Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് 40.42 കോടി രൂപയുടെ വാർഷിക ബജറ്റ് അംഗീകരിച്ചു

കോടഞ്ചേരി : കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ വാർഷിക ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ഭരണസമിതി യോഗത്തിൽ വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ 40.42 കോടി രൂപയുടെ വാർഷിക ബഡ്ജറ്റ് അവതരിപ്പിച്ചു. വയോജന സൗഹൃദം, ഭിന്നശേഷി സൗഹൃദം, ബാല സൗഹൃദം , കാർബൺ ന്യൂട്രൽ പ്രോഗ്രാം, ഗ്രാമീണ ടൂറിസം പ്രോത്സാഹനം, കാർഷിക മേഖലയുടെ വൈവിധ്യവൽക്കരണം, അർഹരായ മുഴുവൻ കുടുംബങ്ങൾക്കും സ്വന്തമായുള്ള ഭവനം, ജലജീവൻ പദ്ധതിയിലൂടെ മുഴുവൻ കുടുംബങ്ങളും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഉള്ള ജനക്ഷേമത്തിനു ഊന്നൽ നൽകിയുള്ള ബജറ്റിന് ചർച്ചകൾക്ക് ശേഷം പഞ്ചായത്ത് ഭരണസമിതി യോഗം അംഗീകാരം നൽകി.

ഓപ്പൺ ജിം സ്ഥാപിക്കൽ 5 ലക്ഷം ,ഹാപ്പിനസ് പാർക്ക് നിർമ്മാണം 10 ലക്ഷം, നെല്ലിപ്പൊയിൽ , മൈക്കാവ് വയോജന കേന്ദ്രങ്ങളുടെ നിർമ്മാണം 20 ലക്ഷം, വനിതകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് സ്കൂട്ടർ സബ്സിഡി 20 ലക്ഷം, ചാണക സംസ്കരണ ജൈവവള നിർമ്മാണ യൂണിറ്റുകൾ ആധുനികവൽക്കരിക്കാൻ 4 ലക്ഷം, തെങ്ങ് കൃഷി വികസനം 20 ലക്ഷം, ഇടവിള കൃഷി 6 ലക്ഷം, പാലിന് സബ്സിഡി 30 ലക്ഷം, പോത്തുകുട്ടി ഗ്രാമം മുട്ട ഗ്രാമം പദ്ധതികൾക്ക് 15 ലക്ഷം, മുഴുവൻ അംഗൻവാടികളും ക്രാഡിൽ അംഗൻവാടികൾ ആക്കി ഉയർത്താൻ 10 ലക്ഷം,

പതങ്കയം ടൂറിസം ഡെസ്റ്റിനേഷൻ അഭിവൃദ്ധിപ്പെടുത്തൽ ഒരു കോടി രൂപ പതംങ്കയത്ത് ടൂറിസം ഡിപ്പാർട്ട്മെന്റുമായി സഹകരിച്ച് തൂക്കുപാലം നിർമ്മാണംഫാം ടൂറിസം പ്രോത്സാഹന പദ്ധതി 5 ലക്ഷം, തുഷാരഗിരി കേന്ദ്രമാക്കി ഹണി മ്യൂസിയം സ്ഥാപിക്കൽ 10 ലക്ഷം, വനിതകൾക്കും വിദ്യാർത്ഥികൾക്കും കളരിപ്പയറ്റ് , കരട്ടെ , യോഗ പരിശീലനം 5 ലക്ഷം , ബട്ടസ് സ്കൂൾ ആസ്ഥാനമാക്കി ഭിന്നശേഷി കുടുംബങ്ങൾക്ക് അധിക വരുമാനം നൽകുന്നതിനുള്ള പദ്ധതികൾ ആരംഭിക്കുന്നതിന് 20 ലക്ഷം, ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവൻ സ്കൂളുകളിലും ശുചിത്വ സൗകര്യങ്ങൾ ഒരുക്കൽ 30 ലക്ഷം ,

തെരുവു വിളക്കുകൾ സ്ഥാപിക്കൽ 10 ലക്ഷം , സ്ട്രീറ്റ്മെൻറ് മെയിൽ വലിക്കൽ 20 ലക്ഷം ,മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധങ്ങളായ മണ്ണ് ജല സംരക്ഷണ പ്രവർത്തികൾ ,വരുമാനദായകമായ സംരംഭങ്ങൾ ആരംഭിക്കൽ ജലസേചനം, മൃഗ പരിപാലനം എന്നിവക്കായ് 7 കോടി രൂപ, പൊതുക്കുള നിർമ്മാണം 20 ലക്ഷം, ആഴ്ച ചന്ത നടത്തിപ്പിനാവശ്യമായ ബിൽഡിംഗ് നിർമ്മാണം 35 ലക്ഷം , ലൈഫ് ഭവന പദ്ധതിക്കായി ഒരുകോടി രൂപ വാർഷിക പദ്ധതിവിഹിതത്തിൽ നിന്നും മാറ്റിവെക്കുകയും 4.5 കോടി രൂപ ലോൺ എടുക്കുന്നതും കൂട്ടി 5.5 കോടി രൂപ ഭവന നിർമ്മാണത്തിനായി വകയിരുത്തി ,

പട്ടികവർഗ്ഗ പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, വാട്ടർ ടാങ്ക്, ഉന്നത വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് എന്നിവക്കായി 16ലക്ഷം. നൂറാംതോട്, തെയ്യപ്പാറ, മുറംപാത്തി , വേഞ്ചേരി ഗ്രൗണ്ടുകളുടെ നിർമ്മാണം 40 ലക്ഷം,വട്ടച്ചിറ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ ബിൽഡിംഗ് നിർമ്മാണം , കണ്ണോത്ത് ഗവൺമെൻറ് ആയുർവേദ ആശുപത്രിയിൽ മെഡിക്കൽ വാല്യൂ ടൂറിസം പദ്ധതി , വെറ്റിനറി ,ആയുർവേദ , ഹോമിയോ ആശുപത്രികളിൽ 30 ലക്ഷം രൂപയുടെ മരുന്നു വാങ്ങൽപാലിയേറ്റീവ് പരിചരണം , ഡയാലിസ് രോഗികൾക്ക് ഡയലൈസറും മരുന്നുo നൽകാൻ 23 ലക്ഷം,

ഇരവഞ്ഞിപ്പുഴ ഇരുതുള്ളിപ്പുഴ ചാലിപ്പുഴ പുറമ്പോക്കുകളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മുളകൾ നടിൽ 3 ലക്ഷം , കോടഞ്ചേരി അടക്കമുള്ള അങ്ങാടികളുടെ സൗന്ദര്യവൽക്കരണം 5 ലക്ഷം ,ജൈവ മാലിന്യ സംസ്കരണത്തിനായി റിംഗ് കമ്പോസ്റ്റ് ഓരോ വീടുകളിൽ അനുവദിക്കുവാൻ 30 ലക്ഷംഅജൈവ മാലിന്യ സംസ്കരണത്തിനായി ഹരിത കർമ്മ സേനയെ ശക്തിപ്പെടുത്തൽ 5 ലക്ഷം ,ദ്രവമാലിന്യ സംസ്കരണത്തിനായി മുഴുവൻ കുടുംബങ്ങൾക്കും സോക്ക്പ്പിറ്റുകൾ ലഭ്യമാക്കൽ 30 ലക്ഷംപകൽ വീടുകളിൽ മെഡിക്കൽ ക്യാമ്പുകൾ , കൗൺസിലിംഗ് സെക്ഷനുകൾ സംവാദങ്ങൾ , സെമിനാറുകൾ എന്നിവ സംഘടിപ്പിക്കൽമുഴുവൻ ഭിന്നശേഷി ആളുകൾക്കും സ്കോളർഷിപ്പ് നൽകുന്നതിന് 30 ലക്ഷം.

ഭിന്നശേഷി കലോത്സവം അംഗൻവാടി കലോത്സവം തുടങ്ങി കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ സർവ്വതോൻമുഖമായ വികസനത്തിൽ ഊന്നി നിന്നുകൊണ്ടുള്ള ദീർഘവീക്ഷത്തിലുന്നിനിന്നുള്ള വാർഷിക ബജറ്റ് അവതരണത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിയാനസ് സുബൈർ , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ , ജോർജ്കുട്ടി വിളക്കുന്നൽ , ഷാജി മുട്ടത്ത് , വാസുദേവൻ ഞാറ്റുകാലായിൽ, ബിന്ദു ജോർജ് , റോസമ്മ കൈതിങ്കൽ, സിസിലി ജേക്കബ് കോട്ടുപ്പള്ളി , ചിന്നമ്മ മാത്യു വായിക്കാട്ട് , ചാൾസ് തൈയ്യിൽ, ലിലമ്മ കണ്ടത്തിൽ, റോസിലി മാത്യു , സൂസൻ കേഴപ്ലാക്കൽ, റീന സാബു എന്നിവർ ബഡ്ജറ്റ് ചർച്ചയിൽ പങ്കെടുത്തു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി സീനത്ത് .കെ അസിസ്റ്റൻറ് സെക്രട്ടറി ശ്രീനിവാസൻ , അക്കൗണ്ട് ബിന്ദു പി, പ്ലാൻ ക്ലർക്ക് ഷംസുദ്ദീൻ , വിവിധ പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ ഉയർന്ന സംശയങ്ങൾക്ക് മറുപടികൾ നൽകി.40.42 കോടി രൂപ വരവും 39.75 കോടി രൂപ ചെലവും 66.30 ലക്ഷം രൂപ മിച്ചം നിക്കി ബാക്കിയും ഉള്ള ബജറ്റ് ആണ് കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചത്.

Related Articles

Leave a Reply

Back to top button