ബേക്ക് തിരുവമ്പാടി മണ്ഡലം പുതിയ കമ്മിറ്റി നിലവിൽ വന്നു
തിരുവമ്പാടി: ബേക്കേഴ്‌സ് അസോസിയേഷൻ കേരള (BAKE), തിരുവമ്പാടി മണ്ഡലം ബേക്കറിക്കാരുടെ കൺവെൻഷനും ജില്ലാസമ്മേളന പ്രഖ്യാപനവും മുക്കം സ്റ്റാർ റെസ്റ്റോറന്റിൽ വച്ച് നടന്നു, ബേക്ക് കോഴിക്കോട് കൊടുവള്ളി മണ്ഡലം ജനറൽ സെക്രട്ടറി അഷറഫ് സ്വാഗതം പറഞ്ഞു, ബേക്ക് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഷറഫ് നല്ലളത്തിന്റെ അദ്ധ്യക്ഷതയിൽ യോഗം ആരംഭിച്ചു.
തിരുവമ്പാടി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം തിരുവമ്പാടി ഫുഡ് സെഫ്റ്റി ഓഫീസർ അനു.എ. പി നിർവഹിച്ചു, ബേക്ക് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കൊടുവള്ളി മണ്ഡലം പ്രസിഡന്റ് അബ്ദുൽ മജീദ് നിർവഹിച്ചു, യോഗത്തിൽ മുഖ്യപ്രഭാഷണം സംസ്ഥാന ഭരണ സമിതി അംഗം എ.കെ. മുഹമ്മദ് ഫൗസീർ നിർവ്വഹിച്ചു. തിരുവമ്പാടി മണ്ഡലം കമ്മിറ്റി പാനൽ ബേക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി സമീർ വട്ടക്കണ്ടി അവതരിപ്പിച്ചു.
തിരുവമ്പാടി മണ്ഡലം കമ്മിറ്റി രൂപികരിച്ചു, പുതിയ തിരുവമ്പാടി മണ്ഡലം രക്ഷാധികാരിയായി സന്തോഷ്, K R ബേക്കറി, പ്രസിഡന്റ് ആയി വിശ്വനാഥൻ, നികുഞ്ചം ബേക്കറി, ജനറൽ സെക്രട്ടറിയായി ദീപു, മധുരിമ ബേക്കറി, ദാസൻ, റിങ്കു ബേക്കറി, ഓർഗനൈസിംങ് സെക്രട്ടറി ശൈഖ ഫുഡ്സ്, വൈസ് പ്രസിഡന്റുമാരായി യൂസഫ്, സ്വീറ്റ് ലാന്റ്, സജി, ന്യൂ ഇന്ത്യൻ ബേക്കറി, സെക്രട്ടി മാരായി ഷുക്കൂർ, മിനർവ ബേക്കറി, സഫർ സെൻട്രർ ബേക്കറി, ഉദയഭാനു രുചി ബേക്കറി, അബ്ദുൽ ജബാർ, ഫ്രണ്ട്സ് ബേക്കറി, എക്സിക്യൂട്ടീവ് മെമ്പർമാരായി മുഹമ്മദ് ബുഷീർ, മദീന ബേക്കറി, ഹനീഫ കെ.എച്ച് ബേക്കറി, സന്ദീപ്, സിൽവർ സ്പൂൺ, ജയദേവർ, ജിനീഷ് ബേക്കറി, ഹാരൂൻ, റിനാ ഫുഡ്സ് എന്നിവരെ തിരഞ്ഞെടുത്തു. ബേക്ക് ഓർഗനൈസിംങ് സെക്രട്ടറി സലാം നന്ദി പറഞ്ഞു.