ശുചിത്വോത്സവം; തിരുവമ്പാടി ടൗൺ ശുചീകരണം നടത്തി
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്തിനെ മാലിന്യമുക്ത ഗ്രാമമാക്കി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 3 മുതൽ 14 വരെ നടക്കുന്ന ശുചിത്വോത്സവം പരിപാടിയുടെ ഭാഗമായി തിരുവമ്പാടി ടൗണും പരിസരവും ശുചീകരിച്ചു. ഗ്രാമ പഞ്ചായത്ത് ജന പ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ഹരിത കർമ്മസേന, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, ചുമട്ട് തൊഴിലാളികൾ, മോട്ടോർ വാഹന തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പരിപാടിയിൽ പങ്കാളികളായി.
ശുചീകരണ പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ റംല ചോലക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൗക്കത്തലി കൊല്ലത്തിൽ, ഗ്രാമ പഞ്ചായത്ത് അസി സെക്രട്ടറി ബൈജു തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷിജു, കെ.ബി ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.