ഫീൽഡ് ലെവൽ സാമ്പത്തിക സാക്ഷരതാപരിപാടി സംഘടിപ്പിച്ചു
കോടഞ്ചേരി :സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ ലീഡ് ബാങ്ക് ആയ കനറാ ബാങ്കിന്റെയും കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ വട്ടച്ചിറ ട്രൈബൽ കോളനിയിലാണ് പരിപാടി നടന്നത്. ഉദ്ഘാടനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു.
സാമ്പത്തിക സാക്ഷരത സന്ദേശങ്ങൾ ഗ്രാമീണ ജനതിയേക് എത്തിക്കാനായി റിസർവ്വ് ബാങ്ക് നടത്തുന്ന പ്രവർത്തനങ്ങൾ അദ്ദേഹം അഭിനന്ദിച്ചു. ഈ യോഗത്തിൽ നിന്നും ലഭിക്കുന്ന അറിവുകൾ എല്ലാവരും ജീവിതത്തിൽ പ്രവർത്തികം ആക്കും എന്ന് അദ്ദേഹം പ്രത്യാശിച്ചു. സാമ്പത്തിക സാക്ഷരത വ്യക്തികളുടെ സാമ്പത്തിക സുസ്ഥിതിയിലേക്ക് നയിക്കുന്നതിന് പുറമേ, സാമൂഹിക നിലവാരം ഉയർത്താനും, രാജ്യത്തിൻറെ സുസ്ഥിരമായ വികസനത്തിനും ഒരുപോലെ സഹായിക്കുന്നു എന്ന് ശ്രീകുമാർ DGM ഭാരതിയ റിസേർവ് ബാങ്ക് പറഞ്ഞു. സാധാരണക്കാരും വിദ്യാസമ്പന്നരും ഒരുപോലെ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാവുന്ന ഈ കാലഘട്ടത്തിൽ സാമ്പത്തിക സാക്ഷരതയുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നി പറഞ്ഞു. സമ്പാദ്യശീലം വളർത്തിയെടുക്കേണ്ടതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
രഞ്ജിത് ഇ കെ LDO RBI,മാത്യു വർഗ്ഗീസ് അസ്സി. മാനേജർ RBI,അയോണ ജോർജ് FLC കൊടുവള്ളി എന്നിവർ വിവിധ ബാങ്കിങ് വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ നയിച്ചു. ആരതി എം പി സൗത്ത് ഇന്ത്യൻ ബാങ്ക്, ട്രൈബൽ ഓഫീസർ സലീഷ്, എസ്ബിഐ മാനേജർ ശ്രീജിത്ത് കെ, വാർഡ് മെമ്പർമാരായ റോസിലി മാത്യു , സിസിലി ജേക്കബ് എന്നിവർ ക്യാമ്പിന് ആശംസകൾ നേർന്നു സംസാരിച്ചു.
ക്യാമ്പിനോടനുബന്ധിച്ചു പുതിയ അക്കൗണ്ട് തുറക്കുന്നതിനും ആധാർ പുതുക്കുന്നതിനും പഴയ നോട്ടുകൾ മാറുന്നതിനുമുള്ള അവസരം വിവിധ ബാങ്കുകളും പോസ്റ്റൽ ഡിപ്പാർട്മെന്റും ഒരുക്കിയിരുന്നു.