Karassery

‘നിക്ഷേപ വായ്പപ്പിരിവുകാരെ സംരക്ഷിക്കാൻ നടപടി വേണം’; കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ

കാരശ്ശേരി : സഹകരണസ്ഥാപനങ്ങളുടെ നിലനിൽപ്പിനും വളർച്ചയ്ക്കും വലിയ പങ്കുവഹിക്കുന്ന നിക്ഷേപ വായ്പപ്പിരിവുകാരുടെ തൊഴിൽസ്ഥിരത, വേതനസുരക്ഷ, പ്രമോഷൻ, വിരമിക്കലടക്കം ആനുകൂല്യങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന് നിലവിലുള്ള ചട്ടത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കളക്ടേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
പെൻഷൻ പദ്ധതിയിൽ ഇതരജീവനക്കാരുടെ കാര്യത്തിലുണ്ടായ അതേപരിഗണന നിക്ഷേപ വായ്പപ്പിരിവുകാരുടെ കാര്യത്തിലും സ്വീകരിക്കണമെന്നും വെട്ടിക്കുറച്ച ക്ഷേമപെൻഷൻ ഇൻസന്റീവ് പുനഃസ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സംസ്ഥാന ജന. സെക്രട്ടറി ദിനേശ് പെരുമണ്ണ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ യു. വിജയപ്രകാശ് ആധ്യക്ഷനായി. അനൂപ് വില്യാപ്പള്ളി, ആലി ചേന്ദമംഗലൂർ, സമാൻ ചാലൂളി, കുഞ്ഞാലി മമ്പാട്ട്, അനീഷ് മാമ്പ്ര, ടി. സൈതുട്ടി, എം. പരമേശ്വരൻ, സുനിൽ കാരന്നൂർ, രമണി വിശ്വൻ, സലീം ചോണാട് എന്നിവർ സംസാരിച്ചു. പ്രകടനത്തോടെയാണ് സമ്മേളനം തുടങ്ങിയത്. ഭാരവാഹികൾ: യു. വിജയ പ്രകാശ് (പ്രസി.), പി. രാധാകൃഷ്ണൻ (ജന. സെക്ര.), ഷൗക്കത്ത് അത്തോളി (ട്രഷ.).

Related Articles

Leave a Reply

Back to top button