Thiruvambady

പൊന്നാങ്കയത്ത് കാട്ടുപന്നി വാഴക്കൃഷി നശിപ്പിച്ചു

തിരുവമ്പാടി : കാട്ടാനഭീഷണി രൂക്ഷമായ മേലെ പൊന്നാങ്കയത്ത് കാട്ടുപന്നിശല്യവും. മുഴയനാൽ മനോജിന്റെ അറുപതോളം കുലച്ച വാഴകൾ കാട്ടുപന്നികൾ നശിപ്പിച്ചു. കൃഷിയിടമാകെ കുത്തിക്കിളച്ചിട്ട നിലയിലാണ്. കാട്ടാനയിറങ്ങി വിളകൾ നശിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് കാട്ടുപന്നികളുടെ വിളയാട്ടം. കൃഷിയിലെ വരുമാനത്തെമാത്രം ആശ്രയിച്ചുകഴിയുന്ന കർഷകർ ആശങ്കയിലാണ്.

വനമേഖലയോടുചേർന്ന് സ്ഥാപിച്ചിരുന്ന സൗരോർജവേലികൾ പലയിടത്തും കാട്ടാനകൾ ചവിട്ടിപ്പൊളിച്ചിരിക്കുകയാണ്. തൊട്ടടുത്ത പ്രദേശമായ കരിയാത്തൻപാറയിൽ കഴിഞ്ഞമാസം പുലിയോട് സാമ്യമുള്ള അജ്ഞാതജീവിയെ കണ്ടെത്തിയതിനെത്തുടർന്ന് വനംവകുപ്പ് രണ്ട്‌ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മേലെ പൊന്നാങ്കയത്ത് ഏതാനും മാസംമുമ്പ് അജ്ഞാതജീവി നായയെ കടിച്ചുകൊന്നിരുന്നു. വനമേഖലയോടുചേർന്ന് സൗരോർജവേലികൾ പുനഃസ്ഥാപിക്കാൻ അടിയന്തര നടപടി വേണമെന്ന് കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് സോണി മണ്ഡപത്തിൽ ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button