Thiruvambady
ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം കൊടിയേറി
തിരുവമ്പാടി : ഇലഞ്ഞിക്കൽ ദേവീക്ഷേത്രം കുംഭഭരണി ഉത്സവത്തിന് തന്ത്രി സ്വാമി ജ്ഞാനതീർഥ തൃക്കൊടിയേറ്റി. അഷ്ടദ്രവ്യ മഹാഗണപതി ഹവനം, വിവിധപൂജകൾ, കലവറനിറയ്ക്കൽ ഘോഷയാത്ര എന്നിവ നടന്നു. എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റ് ഗിരി പാമ്പനാൽ, സെക്രട്ടറി ശ്രീധരൻ പേണ്ടാനത്ത്, ശാഖ പ്രസിഡന്റ് സുരേന്ദ്രൻ വേങ്ങംപറമ്പിൽ, സെക്രട്ടറി സി.ജി. ഭാസി എന്നിവർ നേതൃത്വംനൽകി. തിങ്കളാഴ്ച രാവിലെ 8.30 മുതൽ ഇലഞ്ഞിക്കലമ്മയ്ക്ക് പൊങ്കാല ആരംഭിക്കും.
10.30-നാണ് പൊങ്കാലസമർപ്പണം. വൈകുന്നേരം 5.30-ന് മെഗാതിരുവാതിര, രാത്രി 7.30-ന് കലാപരിപാടികൾ എന്നിവ അരങ്ങേറും. സമാപനദിവസമായ വ്യാഴാഴ്ച വൈകുന്നേരം ആറിന് താലപ്പൊലി ഘോഷയാത്ര നടക്കും. എല്ലാദിവസവും ഉച്ചയ്ക്കും രാത്രിയും അന്നദാനമുണ്ടാകും.