Kodanchery

നോളജ് സിറ്റിയിൽ ഐ.എ.എസ് അക്കാദമി ലോഞ്ച് നിർവഹിച്ചു

കൈതപോയിൽ: മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഹില്‍സിനായി സെന്റര്‍ ഓഫ് എക്സലന്‍സിന് കീഴില്‍ സിവില്‍ സര്‍വീസ് അക്കാദമി ലോഞ്ച് ചെയ്തു. യു.പി.എസ്.സി പരിശീലന രംഗത്തെ പ്രമുഖരായ വേധിക് അക്കാദമിയുടെ സഹകരണത്തോടെയാണ് ഹില്‍സിനായി ഐ.എ.എസ് അക്കാദമി പ്രവര്‍ത്തിക്കുന്നത്. മുന്‍ ഡി.ജി.പിയും വേധിക് ഐ.എ.എസ് അക്കാദമിക് ഡീനുമായ ഡോ. അലക്സാണ്ടര്‍ ജേക്കബ് ഐ.പി.എസും മര്‍കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയും ചേര്‍ന്ന് ഐ.എ.എസ് അക്കാദമിയുടെ ലോഗോ പ്രകാശനം ചെയ്തു.

മര്‍കസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കണ്ണൂര്‍, എം.ജി യൂണിവേഴ്‌സിറ്റികളുടെ മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. ഐ ലേണിംഗ് എന്‍ജിന്‍സ് സീനിയര്‍ ഡയറക്ടര്‍ ചെറിയാന്‍ ഫിലിപ്പ്, വേധിക് ഐ.എ.എസ് അക്കാദമി സി.ഇ.ഒ ജെയിംസ് മറ്റം, മുഹമ്മദ് നൗശാദ് ഐ.എഫ്.എസ്, ഡി.ബി.ഐ ഡയറക്ടര്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവർ സംസാരിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, അഡ്വ. തന്‍വീര്‍ ഉമര്‍, ഡോ. നിസാം റഹ്‌മാന്‍, ബോബന്‍ തോമസ്, ഡോ. സി അബ്ദുസ്സമദ് പുലിക്കാട്, സുധാകരന്‍ എസ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button